പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാവുന്നു; വേദി ലീലാ പാലസ്

ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാവുന്നു. നാളെ ഉദയ്പൂരിലെ ലീല പാലസിൽ വെച്ചാണ് ഇരുവരുടെയും വിവാഹം. ഡൽഹിയിൽ നടന്ന അർദാസ് ചടങ്ങോടെയാണ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചത്. ഇന്ന് പരിനീതിയുടെ മെഹന്ദി ചടങ്ങ് ലീലാപാലസിൽ വെച്ച് നടക്കും. നിരവധി രാഷ്ട്രീയനേതാക്കളും ബോളിവുഡ് താരങ്ങളും പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇത്. ഈ വർഷം മെയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തിയ ആഘോഷത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുതത്ത്.

രാഘവ് ഛദ്ദ പഞ്ചാബിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമാണ്. 2022 വരെ ഡൽഹിയിലെ രാജേന്ദ്ര നഗർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഇയാൾ ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്.
‘ലേഡീസ് വേഴ്സ് റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെയാണ് പരിനീതി ചോപ്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 25 ചിത്രങ്ങളോളം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന ‘മിഷൻ റാണിഗഞ്ച് ആണ് നടിയുടെ വരാനിരിക്കുന്ന പുതിയ ചിത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here