ഹോക്കിയില്‍ ഇന്ത്യക്ക് ജര്‍മനിയോട് തോല്‍വി; ഇനി വെങ്കല പ്രതീക്ഷ മാത്രം

പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ മത്സരത്തില്‍ ജര്‍മനിയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ ഇന്ത്യക്ക് വെങ്കലത്തിനായുള്ള പ്രതീക്ഷ മാത്രമായി.

മത്സര തുടക്കത്തില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ഏഴാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടിക്കാന്‍ ജര്‍മനി മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ മൂന്നാം മിനിറ്റില്‍ തന്നെ ജര്‍മനി സമനില ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോണ്‍സാലോ പെയില്ലറ്റാണ് ലക്ഷ്യം കണ്ടത്. ശേഷം ഇന്ത്യ ഉണര്‍ന്നുകളിച്ചു. ലളിത് കുമാറിന്റേയും അഭിഷേകിന്റേയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയി. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം ജര്‍മനി വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. 27-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ റുയിര്‍ പെനാല്‍റ്റിയിലൂടെയാണ് വലകുലുക്കിയത്.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ നിരവധി പെനാല്‍റ്റി കോര്‍ണറുകള്‍ കിട്ടിയെങ്കിലും ഇന്ത്യ ലക്ഷ്യം കണ്ടില്ല. 36-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ തന്നെ ഇന്ത്യ ലീഡെടുത്തു. സുഖ്ജീത് സിങ്ങാണ് ഗോളടിച്ചത്. അതോടെ മത്സരം സമനിലയിലായി. 54-ാം മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് ജര്‍മനിയുടെ മൂന്നാം ഗോള്‍ പിറന്നു. ഇതോടെ മത്സരത്തിലെ വിധി എഴുതപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top