വി​നേ​ഷിന് വെള്ളി മെഡല്‍ ലഭിക്കുമോ; ഇന്നറിയാം; വിരമിക്കല്‍ പ്രഖ്യാപിച്ച് താരം

പാരീസ് ഒളിംപിക്സില്‍ ഭാരപരിശോധനയില്‍ അയോഗ്യയാക്കപ്പെട്ട ഇ​ന്ത്യ​ൻ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടിന് വെള്ളിമെഡല്‍ ലഭിക്കുമോ എന്ന് ഇന്നറിയാം. വിനേഷിന്റെ പരാതിയില്‍ കാ​യി​ക ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തിയുടെ ഉത്തരവ് ഇന്നുണ്ടാകും. മുന്‍പുള്ള പരിശോധനകളില്‍ വിജയിച്ചതിനാല്‍ വെ​ള്ളി മെ​ഡ​ലി​ന് അ‍​ർ​ഹ​ത​യു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടിയാണ് വിനേഷ് കോടതിയെ സമീപിച്ചത്. അതേസമയം ഗുസ്തിയില്‍ നിന്നുള്ള തന്റെ വിരമിക്കലും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ വികാരനിര്‍ഭരമായി കുറിച്ചത്.

ആദ്യ ദിവസത്തെ മൂന്ന് മത്സരങ്ങളില്‍ വിജയിച്ച കാര്യം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് അനുകൂലമാണെങ്കില്‍ വെള്ളി മെഡല്‍ പങ്കിടാന്‍ ഫോ​ഗ​ട്ടിന് അവസരം ലഭിക്കും.ഭാരപരിശോധനയില്‍ 100 ഗ്രാം ​ഭാ​രം അ​ധി​ക​മാ​ണെ​ന്ന് കണ്ടെത്തിയതോടെയാണ് ​വനി​താ വി​ഭാ​ഗം 50 കി​ലോ ഗ്രാം ​ഗു​സ്തി ഫൈ​ന​ലി​ൽ വി​നേ​ഷി​നെ അ​യോ​ഗ്യ​യാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി ഈ കാര്യം ഔ​ദ്യോ​ഗി​ക​മാ​യി അറിയിക്കുകയും ചെയ്തിരുന്നു.

വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ ഗുസ്തി ഫെ‍ഡറേഷൻ അപ്പീല്‍ നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഒളിംപിക്സ്‌ അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ ഫോഗട്ടിനെ കണ്ടിരുന്നു. തുടര്‍ന്ന് അസോസിയേഷനും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വിനീഷിനെ പിന്തുണച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും രംഗത്തെത്തി. അയോഗ്യയാക്കപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാംപ്യനാണെന്ന് രാഷ്ട്രപതി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top