വിനേഷിന്റെ അപ്പീല്‍ തള്ളിയതായി റിപ്പോര്‍ട്ട്; ഇന്ത്യക്ക് വെള്ളിമെഡല്‍ ഇല്ല

പാരിസ് ഒളിംപിക്സില്‍ വെള്ളി മെഡലിനായി അവകാശവാദം ഉന്നയിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളി. ഭാരപരിശോധനയിൽ 100 ഗ്രാം അധികം വന്നതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട നടപടി ചോദ്യം ചെയ്താണ് വിനേഷ് അപ്പീല്‍ നല്‍കിയത്.
വിധി പറയുന്നത് ഈ മാസം 16 വരെ നീട്ടിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടയില്‍ തന്നെയാണ് അപ്പീല്‍ തള്ളിയതായി വാര്‍ത്തയും വരുന്നത്. പാരിസ് ഒളിംപിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.
വിനേഷ് അയോഗ്യയാക്കപ്പെട്ടത് വന്‍വിവാദമായി മാറിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയോട് പ്രശ്നത്തില്‍ നേരിട്ട് ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നു. വിനേഷ് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here