വിനേഷിന് വെള്ളിമെഡല്‍ ലഭിക്കുമോ; അപ്പീലില്‍ അന്താരാഷ്‌ട്ര കോടതി ഇന്ന് വാദം കേള്‍ക്കും

ഒളിംപിക്സ്‌ ഗുസ്തിയില്‍ അയോഗ്യമാക്കപ്പെട്ടതിനെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക തര്‍ക്കപരിഹാര കോടതി ഇന്ന് വാദം കേള്‍ക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ട് മെഡല്‍ നഷ്‌ടമായതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പരിശോധനാ ഫലം വന്നത്.

വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ടിന്റെത്. രാവിലെ ഇന്ത്യന്‍ സമയം പത്തോടെയാണ് വാദം കേള്‍ക്കല്‍. വിനീഷിന് അനുകൂലമായ വിധി ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ നിലനില്‍ക്കുന്നത്. അനുവദനീയമായതിലും 100 ഗ്രാം അധികമാണ് ഭാരപരിശോധനയില്‍ കണ്ടത്. അയോഗ്യമാക്കപ്പെട്ടതിനെ തുടര്‍ന്ന് വിനേഷ് ഗുസ്തിയില്‍ നിന്നും വിരമിക്കുകയാണ് എന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top