നീരജ് ചോപ്രയെ പിന്തള്ളി സ്വര്‍ണം നേടിയ നദീമിന് പാകിസ്ഥാന്റെ പരമോന്നത ബഹുമതി; സ്റ്റാമ്പും പുറത്തിറക്കും
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ ജാവലിൻ ത്രോയില്‍ രണ്ടാമതാക്കി സ്വര്‍ണമെഡല്‍ നേടിയ അർഷാദ് നദീമിന് രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ഹിലാൽ-ഇ-ഇംതിയാസ് നൽകി ആദരിക്കാന്‍ പാക് തീരുമാനം. ഇതാദ്യമായാണ് വ്യക്തിഗത ഇനത്തില്‍ ഒരു പാക് താരം ഒളിംപിക്സ് സ്വര്‍ണമെഡല്‍ നേടുന്നത്.
ഇതിന് മുമ്പ് രണ്ട് പാക് അത്‌ലറ്റുകൾ മാത്രമേ വ്യക്തിഗത മെഡലുകൾ നേടിയിട്ടുള്ളൂ. 1960ൽ മുഹമ്മദ് ബഷീര്‍ ഗുസ്തിയില്‍ വെങ്കലവും 1988ൽ ഹുസൈൻ ഷാ ബോക്‌സിംഗില്‍ വെങ്കലവും നേടിയതാണ് നേട്ടങ്ങള്‍. .
‘അസ്ം-ഇ-ഇസ്തെഹ്കാം’ എന്ന പേരിൽ ഒരു സ്റ്റാമ്പും പുറത്തിറക്കും. ആഗസ്ത് 14ന് പാകിസ്ഥാൻ്റെ 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കുക. നദീമിൻ്റെ ചിത്രവും മിനാർ-ഇ-പാകിസ്ഥാൻ്റെ ചിത്രവും സ്റ്റാമ്പില്‍ ഉണ്ടാകും. പാകിസ്ഥാനിലെ പ്രവിശ്യാ സർക്കാരുകളും സംഘടനകളും ക്യാഷ് അവാർഡുകളും സ്വര്‍ണകിരീടവും താരത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here