വിദ്വേഷത്തിന്റെ കടകൾ വ്യാപകമെന്ന് ‘ഹിന്ദുത്വ വാച്ച്’, പരിവാർ സംഘടനകൾ ന്യൂനപക്ഷങ്ങൾക്കെതിരെ ഗൂഢാലോചന സിദ്ധാന്തം പരത്തുന്നു, 80% സംഭവങ്ങളും ബിജെപി ഭരണപ്രദേശങ്ങളിൽ

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് മുസ്ലിം വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം വർധിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായ ‘ഹിന്ദുത്വ വാച്ച്’ റിപ്പോർട്ട്. 2014നു ശേഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപി, ബജ്റംഗദൾ, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാനും അക്രമത്തിന് ആഹ്വാനം ചെയ്യാനും സംഘപരിവാർ, തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ ആയുധമാക്കുന്നതായാണ് കണ്ടെത്തൽ. 2023 പകുതിയോടെ സമാനമായ 255 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ നാലുശതമാനം മുസ്ലീം സ്ത്രീകളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ-ലൈംഗിക പ്രസ്താവനകളാണ്‌. 80 ശതമാനം സംഭവങ്ങളും നടന്നത് മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌.

പത്ര-മാധ്യമങ്ങൾ, എക്‌സ് (ട്വിറ്റർ), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പഠനം നടത്തിയത്. 2024-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് 36% വിദ്വേഷ സംഭവങ്ങളും നടന്നതെന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി ഇതര സംസ്ഥാനങ്ങളിലും ഈ അനുപാതങ്ങൾ താരതമ്യേന സമാനമാണ്. മുസ്ലിങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്കരണത്തിനും ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, സാമ്പത്തിക ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ്, യുപിഎസ്‌സി ജിഹാദ്, തുടങ്ങിയ പ്രചാരണങ്ങൾ വിഭാഗീയതയും വിദ്വേഷവും സമൂഹത്തിൽ രൂഡമൂലമാക്കാൻ ഇടയായി.

മുസ്ലിങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതിൽ കൂടുതലും. 64 ശതമാ നവും മുസ്ലിങ്ങൾക്കെതിരെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളാണ്. ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മുസ്ലിങ്ങൾ മതം മാറുന്നു എന്ന ആരോപണമടക്കം ഇതിലുൾപ്പെടും. 33 ശതമാനം മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നു. 11 ശതമാനം മുസ്ലിങ്ങൾക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. 80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോർട്ട് ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top