പാർക്കിങ് പ്രശ്നത്തെ ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു; മൂന്ന് പേര്‍ പിടിയില്‍

മുംബൈ വിക്രോളിയില്‍ പാർക്കിങ് പ്രശ്നത്തെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് 42 കാരനെ കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

വാന്‍ ഡ്രൈവര്‍ ആയ കിതാബുല്ല ഷെയ്ഖ് ആണ് മരിച്ചത്. താൻ ഓടിച്ചിരുന്ന വാന്‍ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഷെയ്ഖ് മൂന്ന് പേരുമായി വഴക്കിട്ടിരുന്നു. മുഹമ്മദ് സൈനുർ അബേദി, കലിം ഖാൻ, ഫുർഖാൻ അഹമ്മദ് എന്നിവര്‍ ഷെയ്ഖുമായി വഴക്കുകൂടി.

വഴക്കിനൊടുവില്‍ മരത്തടികൾ കൊണ്ട് മര്‍ദിക്കുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top