മോദിക്കുനേരെ ഭരണഘടന ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം; പ്രതിഷേധം ശക്തം

പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഭരണപക്ഷത്തെ ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷം. ഭരണഘടനയുടെ കോപ്പികളുമായാണ് പ്രതിപക്ഷം ലോക്സഭയില്‍ ഇന്നെത്തിയത്. പ്രധാനമന്ത്രി മോദി സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോള്‍ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഭരണഘടനയുടെ കോപ്പികൾ ഉയർത്തി കാണിച്ചു.

ഇന്ത്യന്‍ ഭരണഘടനയെ തൊടാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന സന്ദേശമാണ് പ്രതിപക്ഷം സഭയില്‍ നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. “മോദി-ഷാ ചെയ്തികള്‍ ഭരണഘടനയ്ക്ക് എതിരാണ്. ഇത് ഞങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഭരണഘടന ഉയർത്തി കാണിച്ചത്.” – രാഹുൽ പറഞ്ഞു.

പ്രതിപക്ഷ നീക്കങ്ങള്‍ ശ്രദ്ധിച്ചായിരുന്നു മോദിയുടെ സംസാരം. ശക്തമായൊരു പ്രതിപക്ഷത്തെയാണ് ജനത്തിനാവശ്യമെന്ന് മോദി പറഞ്ഞു. കോലാഹലങ്ങളും നാടകവും മുദ്രാവാക്യങ്ങളുമല്ല ജനത്തിന് വേണ്ടത്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ്. – മോദി ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top