പാര്‍ലമെന്റില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യവുമായി പ്രിയങ്ക; എത്തിയത് ‘പലസ്തീന്‍’ ബാഗുമായി; പ്രീണന സഞ്ചിയെന്ന് ബിജെപി

കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത് പലസ്തീന്‍ എന്ന് ആലേഖനം ചെയ്ത് ബാഗുമായി. കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്‌ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെ പ്രിയങ്കയും ബാഗും ചര്‍ച്ചയായി.

പലസ്തീനോടുള്ള ഐക്യദാര്‍ഡ്യത്തിന്റെ പ്രതീകമാണ് ഈ ബാഗെന്നാണ് ഷമാ മുഹമ്മദ്‌ കുറിച്ചത്. ഇതോടെ ബിജെപി നേതാവ് സംബിത പത്ര പരിഹാസവുമായി രംഗത്തെത്തി. “ഗാന്ധി കുടുംബം എല്ലായ്‌പ്പോഴും പ്രീണനത്തിന്‍റെ ബാഗ് വഹിക്കുന്നു. ഈ പ്രീണന സഞ്ചിയാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം.” – സംബിത പത്ര ആരോപിച്ചു.

പാലസ്തീൻ എംബസി ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസറുമായുള്ള കൂടിക്കാഴ്ചയിൽ കറുപ്പും വെളുപ്പുമുള്ള പലസ്തീന്‍ ശിരോവസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് ജാസർ പ്രിയങ്കയോട് പറഞ്ഞത്.

ഗാസയിലെ ഇസ്രയേല്‍ നടപടികളെ വിമർശിച്ച് പ്രിയങ്ക ശക്തമായി രംഗത്തുണ്ട്. പലസ്തീന്‍ നിലപാടിന്റെ പേരില്‍ മോദി സര്‍ക്കാരിനെയും പ്രിയങ്ക വിമര്‍ശിച്ചിരുന്നു. ഗാസയിലെ യുദ്ധത്തെ ‘ക്രൂരം’ എന്ന് പറഞ്ഞ പ്രിയങ്ക ‘വംശഹത്യ’യെ അപലപിക്കാന്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പാര്‍ലമെന്റ് സീറ്റിലെ സ്ഥാനാര്‍ത്ഥിയായപ്പോഴും ഇസ്രയേല്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ പ്രിയങ്ക വിമര്‍ശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top