പാർലമെന്റ് സമ്മേളനം സെപ്റ്റംബർ 18 ന് തുടങ്ങും
August 31, 2023 4:09 PM

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്തമാസം 18 ന് തുടങ്ങും. അഞ്ചുദിവങ്ങളിലേക്ക് മാത്രമുള്ള ഹൃസ്വസമ്മേളനമാണ്. 17-ാമത് ലോക്‌സഭയുടെ 13-ാമത് സമ്മേളനമാണ് ഈ ദിവസങ്ങളിലായി ചേരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ അജൻഡയെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാകും സമ്മേളനം നടക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here