പാർലമെന്റ് ശീതകാല സമ്മേളനം തിങ്കള്‍ മുതൽ; 18 ബില്ലുകൾ അവതരിപ്പിക്കും
ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 22 വരെയാണ് സമ്മേളനം. ശീതകാല സമ്മേളനത്തിൽ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക.
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി ക്രമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഭാരതീയ ന്യായ സംഹിത എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി എത്തുന്ന നിയമത്തിന്റെ പേര്. 1973-ല്‍ നിലവില്‍ വന്ന സിആര്‍പിസിയ്ക്ക് പകരമായെത്തുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്. ഭാരതീയ സാക്ഷ്യ ബില്‍ എന്നാണ് തെളിവ് നിയമത്തിന് പകരമെത്തുന്ന നിയമത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര്.
ജമ്മു കശ്മീർ നിയമസഭയുടെ അംഗബലം 107 ൽ നിന്ന് 114 ആയി ഉയർത്താൻ ശ്രമിക്കുന്ന ബില്ലും കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. നിയമങ്ങളുടെ പേര് ഉള്‍പ്പെടെ മാറുമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here