ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമായേക്കും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ അംബേദ്കർ വിവാദം തുടരുന്നതിനാല്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ദമായേക്കും. പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് രാവിലെ ചേരും. ഇന്ത്യ സഖ്യം എംപിമാരുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്.
ഇന്നലെ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളിൽ ബിജെപി എംപിമാർ നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്തു. ഗുജറാത്തിൽ നിന്നുള്ള ഹേമംഗ് ജോഷി എംപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിനിടെയുള്ള ഏറ്റുമുട്ടലില്‍ ബിജെപി എംപിക്ക് പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇന്ത്യ സഖ്യം എംപിമാരും എന്‍ഡിഎ എംപിമാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരുക്കേറ്റത്. രാഹുല്‍ ഗാന്ധി മര്‍ദിച്ചെന്നാണ് ആരോപണം. പരുക്കേറ്റ എംപിമാർ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here