മണിപ്പൂര്‍ കലാപവും അദാനി പ്രശ്നങ്ങളും പുകയും; പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം
പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ ഈ കാലയളവില്‍ പാസാക്കാനാണ് നീക്കം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്.
വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. മർച്ചൻ്റ് ഷിപ്പിംഗ് ബിൽ, തീരദേശ ഷിപ്പിംഗ് ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ തുടങ്ങിയ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയില്‍പ്പെടുന്നു.
ഇന്ന് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാനായി ഇന്ത്യ കക്ഷി നേതാക്കളുടെ യോഗം ഇന്ന് രാവിലെ പാർലമെൻ്റ് ഹൗസിൽ ചേരും. മണിപ്പൂര്‍ കലാപവും അദാനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ചാവിഷയമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here