മണ്ഡല പുനര്‍നിര്‍ണയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒരുമിച്ച് ഇരുത്താന്‍ തമിഴ്‌നാട്; പിണറായിക്കും ക്ഷണം

പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ അണിനിരത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. 22ന് ചെന്നൈയില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനേയും ക്ഷണിച്ചു. തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യന്‍ എംപിയും നേരിട്ടെത്തിയാണ് സ്റ്റാലിന്റെ കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്. എകെജി സെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
സമ്മേളനത്തിന് പൂര്‍ണ പിന്തുണ പിണറായി അറിയിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബംഗാള്‍, ഒഡീഷ, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ കത്തയച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയ ശേഷം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം കുറയുന്ന തരത്തിലാണ് ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കമെന്നാണ് ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here