ജയിലിലുള്ള അമൃത്പാൽസിങ് നാളെ ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കും; പരോള്‍ അനുവദിച്ച് ഉത്തരവ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്നും മത്സരിച്ച് വിജയിച്ച ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽസിങ് നാളെ ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കും. ആസാമിലെ ദിബ്രുഗഢ് ജയിലിൽ കഴിയുന്ന അമൃത്പാലിന് നാലു ദിവസത്തെ പരോൾ അനുവദിച്ചിട്ടുണ്ട്.
ഖദൂർ സാഹിബ് ലോക്സഭാ സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർഥി കുൽബീർ സിംഗ് സിറക്കതിരേ സ്വതന്ത്രനായി മത്സരിച്ച അമൃതപാൽ സിങ് 1,97,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിങ് ജൂൺ 11 ന് പഞ്ചാബ് സർക്കാരിന് കത്തെഴുതിയിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇമാൻസിങ് ഖാര പ്രതികരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here