നവകേരള സദസ്സിൽ പങ്കെടുത്തു; ലീഗ്-കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
കോഴിക്കോട്: യുഡിഎഫ് നിർദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. കൊടുവള്ളി നിയോജകമണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി പാര്‍ട്ടി നേതൃത്വം സസ്പെന്‍ഡ് ചെയ്തത്.
ഇതേ കുറ്റത്തിനാണ് കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എന്‍.അബൂബക്കറിനെ (പെരുവയല്‍) പാര്‍ട്ടി ഡിസിസി ജില്ലാ നേതൃത്വം സസ്പെന്‍ഡ് ചെയ്തത്.
നവകേരള സദസിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. ഇതിനിടയിലാണ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നവകേരള സദസിൽ പങ്കെടുത്തത്.
ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമാണ് നവകേരള സദസിൽ പങ്കെടുത്ത മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് യോഗത്തിനെത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here