യുവതിയുടെ ഞരമ്പിലേക്ക് വായുകടത്തി കൊലപ്പെടുത്താന്‍ ശ്രമം; അനുഷ ലക്ഷ്യമിട്ടത് എയർ എംപോളിസം

പത്തനംതിട്ടയില്‍ പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം. എയർ എംപോളിസം എന്ന മാർഗമാണ് പ്രതി അനുഷ കൊലപാതക ശ്രമത്തിനായി സ്വീകരിച്ചത്. ഞരമ്പിലേക്ക് നേരിട്ട് വായു കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. ഇതിനായി മൂന്ന് തവണ യുവതിയുടെ കെെയ്യില്‍ പ്രതി സിറിഞ്ചുപയോഗിച്ചു. കായംകുളം കരിയിലക്കുളങ്ങര സ്വദേശിയായ സ്‌നേഹയ്ക്ക് (24) നേരെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ആക്രമണം നടന്നത്.

സംഭവത്തില്‍ പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷയെ (30) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കെെവശമുണ്ടായിരുന്ന 120 മില്ലി ലിറ്ററിന്റെ സിറിഞ്ചും പൊലീസ് കണ്ടെടുത്തു. ഫാർമസി പഠനം പൂർത്തിയാക്കിയ ആളാണ് അനുഷ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്നേഹയുടെ ഭർത്താവ് അരുണുമായി അനുഷയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് കൊലപാതകശ്രമത്തിന് പ്രേരണയായതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

അരുണിനെ സ്വന്തമാക്കാന്‍ സ്നേഹയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. കോളേജ് കാലഘട്ടം മുതൽ തന്നെ ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് അരുണിനെ ഇതുവരെ പ്രതിചേർത്തിട്ടില്ലെങ്കിലും, ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണ്. ഗൂഢാലോചനയില്‍ അരുണിന് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. 

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ആക്രമണം നടന്നത്. നഴ്സിന്റെ യൂണിഫോം ധരിച്ചെത്തിയ അനുഷ സ്നേഹയ്ക്ക് കുത്തിവയ്പ്പ് എടുക്കാനുണ്ടെന്ന് അറിയിച്ചു. സ്നേഹയുടെ ഒപ്പമുണ്ടായിരുന്ന അമ്മ ഇത് ചോദ്യം ചെയ്തെങ്കിലും, അതിനകം ബലമായി കുത്തിവയ്പ്പ് എടുക്കാന്‍ അനുഷ ശ്രമിച്ചു. മൂന്നാം തവണയും കുത്തിവയ്പ്പിന് ശ്രമം നടത്തിയപ്പോള്‍ സിറിഞ്ചില്‍ മരുന്നില്ലെന്ന് കണ്ട അമ്മ ബഹളം വയ്ക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെത്തിയതോടെ അനുഷ നഴ്സല്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന ആശുപത്രി ജീവനക്കാർ പിടിച്ചുവച്ച അനുഷയെ പുളിക്കീഴ് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top