പാര്‍വതി തിരുവോത്തും ഉര്‍വശിയും നായികമാര്‍; ഇതായിരുന്നു ആ രഹസ്യം; ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ‘ഉള്ളൊഴുക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ ഉര്‍വശിയും യുവനടിമാരില്‍ പ്രമുഖയായ പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ക്രിസ്‌റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫ്‌ളിക്സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ. പ്രശസ്ത ബോളിവുഡ് നിര്‍മാതാവായ റോണി സ്‌ക്രുവാലയാണ് ഉള്ളൊഴുക്കിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ടെഹ്രാന്‍, അഭിഷേക് ചുംബെ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. ചിത്രം ജൂണ്‍ 21 ന് പ്രേക്ഷകരിലേക്കെത്തും.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയാണോ ചിത്രം എന്നാണ് പലരും പോസ്റ്ററിന് താഴെ ചോദിക്കുന്നത്. വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ മഴയത്ത് നില്‍ക്കുന്ന പാര്‍വതിയെയും ഉര്‍വശിയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും പുറത്തുവരും’ എന്നെഴുതിയ പാര്‍വതിയുടെയും സുഷിന്റെയും പോസ്റ്റ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ഇരുവരും പറഞ്ഞ രഹസ്യമെന്ന് ഇപ്പോഴാണ് പ്രേക്ഷകര്‍ക്ക് പിടികിട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top