ധനുഷിനെതിരെയുള്ള നയൻതാരയുടെ കത്തിന് പിന്തുണയേറുന്നു; പ്രതികരണവുമായി പാർവതി, നസ്രിയ, അനുപമ, ഐശ്വര്യ ലക്ഷ്മി….

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം പശ്ചാത്തലമാക്കി നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ചലച്ചിത്ര നടൻ ധനുഷിനെതിരെ ഇൻസ്റ്റഗ്രാമിൽ നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മറ്റ് നടിമാർ രംഗത്തെത്തി. ചിത്രത്തിൻ്റെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി നടി രംഗത്ത് എത്തിയത്.

നടിയെ നായികയാക്കി ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവൻ സംവിധാനം ‘നാനും റൗഡി താൻ’ എന്ന ചിത്രം നിർമിച്ചത് ധനുഷായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയ്ക്ക് ഡോക്യുമെന്ററിയിൽ വലിയ പ്രാധാന്യമുണ്ട്. ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ആവശ്യം പരിഗണിക്കുന്നത് പോലും വൈകിച്ചെന്നും നയൻതാര ആരോപിക്കുന്നു.

നയൻതാരയുടെ കത്തിന് പിന്തുണയുമായി നിരവധി സഹപ്രവർത്തകരും രംഗത്തെത്തിച്ചിട്ടുണ്ട്. ധനുഷിൻ്റെ നായികമാരായി അഭിനയിച്ച പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ എന്നിവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ധനുഷിനെതിരായ തുറന്ന കത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തു കൊണ്ടാണ് പാർവതി നയൻതാരക്ക് പിന്തുണ നൽകിയിരിക്കുന്നത്. 2013 ൽ ഭരത്ബാല സംവിധാനം ചെയ്ത ‘മരിയൻ’ എന്ന ചിത്രത്തിൽ ധനുഷിൻ്റെ നായികയായിരുന്നു പാർവതി. 2016ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ ‘കൊടി’ എന്ന സിനിമയിൽ നടനൊപ്പം അഭിനയിച്ച അനുപമ പരമേശ്വരൻ നയൻതാരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിച്ച നസ്രിയ ഫഹദ് , ഐശ്വര്യ ലക്ഷ്മി, ഗൗരി ജി കിഷൻ എന്നിവരും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
Also Read: മാപ്പുപറഞ്ഞ് നയൻതാര, അന്നപൂരണി വിവാദത്തിൽ പ്രതികരണം; ‘ഞാനും വിശ്വാസി, ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്’
ഒരു മണിക്കൂർ 21 മിനിട്ട് ദൈർഘ്യമുള്ള ‘നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. മലയാള സിനിമയിൽ തുടങ്ങി പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ജീവിതകഥയാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here