‘2 ലക്ഷം ശമ്പളം മേടിക്കുന്നവനാടാ ഞാന്‍’; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷം

ടിക്കറ്റ് ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. കായംകുളത്തുനിന്ന് അടൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.

അടൂരിനടുത്ത് എത്തിയപ്പോള്‍ കണ്ടക്ടര്‍ യാത്രക്കാരുടെ എണ്ണമെടുത്തു. ബസിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായി. ടിക്കറ്റ് പരിശോധിക്കവേയാണ് യാത്രക്കാരന്‍ കണ്ടക്ടര്‍ക്ക് നേരെ തട്ടിക്കയറിയത്.

ടിക്കറ്റ് കാണിക്കാന്‍ ഇയാള്‍ തയ്യാറായില്ല. കണ്ടക്ടറെ അസഭ്യം പറയുകയും ചെയ്തു. ‘രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ” എന്ന് തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് വിളിച്ചത്. ഒരുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉടനീളം യാത്രക്കാരന്‍റെ അസഭ്യവര്‍ഷമാണ്. സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top