എയർ ഇന്ത്യയിൽ വിളമ്പിയ ഓംലൈറ്റിൽ പാറ്റ; യാത്രക്കാരിയുടെ പരാതിയിൽ വിമാനക്കമ്പനിയുടെ പ്രതികരണം

എയർ ഇന്ത്യയിൽ വിളമ്പിയ ഓംലൈറ്റിൽനിന്നും പാറ്റയെ ലഭിച്ചതായി യാത്രക്കാരിയുടെ പരാതി. സെപ്റ്റംബർ 17ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എഐ 101 വിമാനത്തിലാണ് മോശം ഭക്ഷണം ലഭിച്ചതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് യുവതി അറിയിച്ചത്. ഓംലൈറ്റ് കഴിച്ച തനിക്കും രണ്ടു വയസുള്ള മകനും ഭക്ഷ്യവിധബാധയേറ്റതായും യുവതി പറഞ്ഞു.

ഓംലൈറ്റ് പകുതിയോളം കഴിച്ചശേഷമാണ് പാറ്റയെ തന്റെ മകൻ കണ്ടതെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. ഓംലൈറ്റിന്റെ ചിത്രങ്ങളും ഒരു വീഡിയോ ക്ലിപ്പും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളിൽ പാറ്റയെ വ്യക്തമായി കാണാം.

സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ വക്താവ് പ്രതികരിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top