കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന് ദാരുണാന്ത്യം; ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടായി; ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ തള്ളിയിട്ടു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. ചില്ലറയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെയാണ് കണ്ടക്ടര്‍ ഇയാളെ മര്‍ദിച്ചത്. ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ കണ്ടക്ടര്‍ പിന്നില്‍ നിന്ന് ചവിട്ടിയതായാണ് യാത്രക്കാരുടെ മൊഴി. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏപ്രില്‍ 2നായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്ന ശാസ്ത ബസിലെ കണ്ടക്ടര്‍ രതീഷാണ് ആക്രമിച്ചത്. കരുവന്നൂരില്‍ നിന്ന് ബസില്‍ കയറിയ പവിത്രന്‍ പത്ത് രൂപ ടിക്കറ്റിന് നല്‍കി. 13രൂപയാണെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ പവിത്രന്‍ 500 രൂപ എടുത്തുകൊടുത്തു. തിരികെ 480 രൂപ മാത്രമാണ് കണ്ടക്ടര്‍ നല്‍കിയത്. ഏഴ് രൂപ കൂടി നല്‍കേണ്ടതുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പവിത്രന്‍ ബസില്‍നിന്ന് ഇറങ്ങാന്‍ നേരം കണ്ടക്ടര്‍ പിന്നില്‍ നിന്ന് ചവിട്ടി. പുറത്തേക്ക് തലയിടിച്ച് വീണ പവിത്രനെ കണ്ടക്ടര്‍ വീണ്ടും മര്‍ദിച്ചതായും യാത്രക്കാര്‍ മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്ത് രതീഷിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. പരിക്കേറ്റയാള്‍ മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top