ഇന്ത്യക്കാർക്ക് അധിക സുരക്ഷാ പരിശോധന: പുതിയ നീക്കവുമായി കാനഡ
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാവുന്നതിന് ഇടയിൽ പുതിയ നീക്കവുമായി കാനഡ. ഇന്ത്യയിലേക്ക് പോകുന്ന വിമാനയാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കനേഡിയൻ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുതായി ആരംഭിച്ച അധിക സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്ക് പോകുന്നവർ നിശ്ചിത സമത്തിനും നാലു മണിക്കൂർ മുമ്പേ വിമാനത്താവളത്തിൽ എത്തണമെന്ന അറിയിപ്പ് നൽകിയിട്ടുണ്ട്. കനേഡിയൻ എയർ ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അതോറിറ്റിയാണ് ഇന്ത്യക്കാരായ യാത്രക്കാരെയും അവരുടെ ബാഗേജുകളും അധിക പരിശോധനക്ക് വിധേയമാക്കുന്നത്.
Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി
തീരുമാനം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ മണിക്കൂറുകളുടെ നഷ്ടം ഉണ്ടാവുന്നുവെന്നാണ് ആളുകളുടെ പരാതി. കാനഡയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻ്റുമാർക്ക് പങ്കുള്ളതിന് തെളിവുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിപിഎം) അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതിന് ശേഷം ഇന്ത്യക്കാരെ ബാധിക്കുന്ന സ്റ്റുഡൻ്റ്സ് വിസ നിർത്തലാക്കുന്നതടക്കം നിരവധി നിയന്ത്രണങ്ങൾ കാനഡ എർപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് പുതിയ നീക്കം.
Also Read: ‘ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കാൻ ശ്രമം’; കനേഡിയൻ മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ
കനേഡിയൻ പൗരനായ ഖലിസ്താൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് ശേഷമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ അതിനെ അസംബന്ധം എന്ന് വിശേഷിപ്പിച്ച് ഇന്ത്യ നിഷേധിച്ചിരുന്നു. കനേഡിയൻ മണ്ണിൽ ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കുന്നതിന് ഖാലിസ്ഥാൻ സംഘടനകൾക്ക് അവസരമൊരുക്കുന്നതാണ് യഥാർത്ഥ വിഷയമെന്നാണ് ഇന്ത്യയുടെ നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here