‘ഇന്ത്യക്കാരനായതിനാല്‍ അപമാനിച്ചു’; ഓസിസുമായുള്ള ധാരണ അറിയാതെ പാവം ഇതിഹാസം; ഗവാസ്കറെ പറ്റിച്ചത് ഒപ്പമുള്ളവര്‍
ബോർഡർ-ഗവാസ്‌കർ ട്രോഫി സമ്മാനദാന ചടങ്ങിൽ നിന്നും തന്നെ അവഗണിച്ചതായി മുൻ ഇന്ത്യൻ ഇതിസ താരം സുനിൽ ഗവാസ്കർ. ഇന്ത്യക്കാരനായതിനാലാണ് തന്നെ ഒഴിവാക്കിയതെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഓസ്‌ട്രേലിയൻ ഇതിഹാസം അലൻ ബോർഡർ ഓസ്‌ട്രേലിയൻ ടീമിന് ട്രോഫി കൈമാറിയപ്പോൾ താൻ ബൗണ്ടറി റോപ്പിൻ്റെ അരികിലേക്ക് തഴയപ്പെട്ടതായിട്ടാണ് ഗവാസ്കറുടെ പരാതി.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 3 – 1 ന് ഇന്ത്യയെ തകർത്താണ് ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ ട്രോഫിയിൽ മുത്തമിട്ടത്. തുടർന്ന് അലൻ ബോർഡർ വിജയികൾക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. ഇതാണ് സുനിൽ ഗവാസ്കറെ ചൊടിപ്പിച്ചത്. തൻ്റെ നല്ല സുഹൃത്തായ അലൻ ബോർഡറിനൊപ്പം ട്രോഫി സമ്മാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ വളരെയധികം സന്തുഷ്ടനാകുമായിരുന്നുവെന്നും ഗവാസ്കർ പറഞ്ഞു.
അതേസമയം, ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ഉണ്ടാക്കിയ മുൻധാരണ പ്രകാരമാണ് ബോർഡർ മാത്രം വിജയികൾക്ക് ട്രോഫി സമ്മാനിച്ചത്. ഓസ്‌ട്രേലിയ ജയിച്ചാൽ ട്രോഫി ബോർഡർ സമ്മാനിക്കാമെന്നും പരമ്പര സമനിലയിലായാലോ ഇന്ത്യ വിജയിച്ചാലോ ഗവാസ്കർ കീരീടം സമ്മാനിക്കുമെന്നുമായിരുന്നുI ധാരണ.
പരമ്പര സമനിലയിൽ ആയിരുന്നെങ്കിലും മുൻ ജേതാക്കൾ എന്ന നിലയിൽ ഇന്ത്യ കിരീടം നിലനിർത്തുമായിരുന്നു. ഈ സാഹചര്യത്തിൽ ഗവാസ്കർ ഒറ്റയ്ക്ക് ഇന്ത്യക്ക് ട്രോഫി സമ്മാനിക്കുമെന്നുമായിരുന്നു തീരുമാനിച്ചിരുന്നത്. ഈ ധാരണ അറിയാതെയാണോ ഗവാസ്കർ ഇപ്പോൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here