‘നിരുപാധികം മാപ്പ്’; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ ബാബ രാം ദേവിന്റെ പതഞ്ജലി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു; അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെടുത്തിയതെന്ന് വിശദീകരണം

ഡല്‍ഹി : സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് ബാബ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് നിരുപരാധികം മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയത്. അവകാശവാദങ്ങള്‍ അശ്രദ്ധ മൂലം ഉള്‍പ്പെട്ടതാണെന്നാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയാണ് മാപ്പ് പറഞ്ഞ് സത്യവാങ്ങ്മൂലം നല്‍കിയത്. ബാബ രംദേവും ആചാര്യ ബാല്‍ കൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഖേദപ്രകടനം.

പരസ്യങ്ങളിലൂടെ തെറ്റിധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാത്ത പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ പതഞ്ജലി പരസ്യവുമായി മുന്നോട്ടു പോയതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോയത്. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാല്‍ കൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top