ഗദ്ദർ 2 വിന് വഴിമാറി ‘പഠാനും’ ‘ബാഹുബലി’യും

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ എത്തുന്ന ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡ് ഗദ്ദർ 2 വിന്.

ഷാരൂഖാന്റെ ‘പഠാൻ’ 28 ദിവസവും, ‘ബാഹുബലി-2’ ഹിന്ദി പതിപ്പ് 34 ദിവസവും എടുത്താണ് 500 കോടി നേടിയത്. ഇവരുടെ റെക്കോർഡാണ് വെറും 24 ദിവസം കൊണ്ട് ഗദ്ദർ 2 തിരുത്തിയത്.

2001ൽ തിയേറ്ററുകളിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ‘ഗദ്ദർ: ഏക് പ്രേം കഥ’യുടെ തുടർച്ചയാണ് ഗദ്ദർ 2. അനിൽ ശർമ്മ സംവിധാനവും നിർമ്മാണവും നിർവഹിച്ച ഗദ്ദർ 2 ഓഗസ്റ്റ് 11-നാണ് തിയ്യറ്ററുകളിൽ എത്തിയത്. സണ്ണി ഡയോളാണ് നായകൻ. 40 കോടി രൂപയാണ്  ആദ്യ ദിനം ചിത്രം നേടിയത്. 60 കോടി ബജറ്റിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


അമീഷ പട്ടേൽ, ഉത്കർഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top