ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിൽ കാർ യാത്രിക്കാരായ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്നും എത്തിയ തീർത്ഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
മലേഷ്യയിൽ നിന്ന് എത്തിയ മകളെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here