ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്ക്
December 25, 2024 7:45 AM

പത്തനംതിട്ടയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. തിരുവല്ല കുമ്പനാട്ട് പുലർച്ചെ രണ്ടോടെയാണ് സംഭവം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
കുമ്പനാട്ട് എക്സോഡസ് പള്ളിയിലെ കരോള്‍ സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്. പത്തിൽ അധികം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വാഹനത്തിനു സൈഡ് നൽകുന്നത് സംബന്ധിച്ച തർക്കമാണ് ഉണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമണം നടത്തിയത് പ്രദേശത്തുള്ള ആളുകളാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here