സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും ബഹളവും; തോമസ് ഐസക്കിന്‍റെ പ്രചാരണത്തില്‍ വീഴ്ച്ച എന്ന് ആരോപണം; ബഹളം മന്ത്രിയുടെ സാന്നിധ്യത്തില്‍

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും ബഹളവും. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ പ്രശ്നമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബഹളമുണ്ടായത്.
സ്ഥാനാര്‍ഥി തോമസ് ഐസക്കിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായെന്ന് ഒരംഗം യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. ഇതില്‍ പ്രകോപിതനായ മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെ ബഹളമായി. . മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം നീണ്ടുനിന്നു. ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. എന്നാല്‍, നേതൃത്വം പ്രശ്നത്തില്‍ പ്രതികരിക്കാതെ മൗനം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here