വില്ലേജ് ഓഫീസറുടെ ആത്മഹത്യയിലെ ബാഹ്യ ഇടപെടല്‍ അന്വേഷിക്കണം; കളക്ടര്‍ക്ക് പരാതി നല്‍കി 12 വില്ലേജ് ഓഫീസര്‍മാര്‍; സിപിഎം നേതാക്കളുടെ സമ്മര്‍ദമുണ്ടായതായി ആരോപണം

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്‍റെ ആത്മഹത്യയില്‍ ബാഹ്യ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകരുടെ പരാതി. അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രാദേശിക സിപിഎം നേതാക്കളുടെ സമ്മര്‍ദം മനോജിന് ഉണ്ടായിരുന്നെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ സത്യാവസ്ഥ ഉണ്ടോ എന്ന് പരിശോധിക്കാനാണ് ആവശ്യപ്പെട്ടത്.
അനധികൃത വയല്‍നികത്തലും മണ്ണെടുപ്പും വ്യാപകമാമായ പ്രദേശമാണ് കടമ്പനാട് വില്ലേജ്. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസറായ മനോജ് ഭീഷണി നേരിട്ടതായാണ് ആരോപണം. ഇത്തരം സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ മനോജിന് പ്രയാസമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മനോജിന് കടമ്പനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത വിധമുള്ള സമ്മര്‍ദത്തില്‍ ഭയന്നാണ് മുന്‍ വില്ലേജ് ഓഫീസര്‍ സ്ഥലംമാറ്റം വാങ്ങിപോയതെന്നും മനോജിന്‍റെ കുടുംബം പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മനോജ് വീട്ടില്‍ തൂങ്ങി മരിച്ചത്. മരണത്തില്‍ മനോജിന്‍റെ അമ്മയും സഹോദരനും പരാതി നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here