നാട്ടുകാരെ വിറപ്പിച്ച പുലി കൂട്ടിലായി; കുടുങ്ങിയത് നാല് വയസ് പ്രായമുള്ള പുലി

അടൂർ കോന്നിയില്‍ നാട്ടുകാരെ വിറപ്പിച്ച പുലി കൂട്ടിലായി. കലഞ്ഞൂർ രാക്ഷസൻപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാലുവയസ് പ്രായമുള്ളതാണ് പുലി. പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. കൂട്ടില്‍ നിന്നും മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
പുലിയുടെ ശല്യം ഇവിടെ അതിരൂക്ഷമായിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നത് പതിവായതോടെ നാട്ടുകാര്‍ രംഗത്ത് എത്തി. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് രണ്ടു കൂടുകൾ സ്ഥാപിച്ചത്.
പുലി കൂട്ടില്‍ അകപ്പെട്ടത് തൊഴിലാളികളാണ് ആദ്യം കണ്ടത്. വനംവകുപ്പില്‍ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കോന്നി നര്‍വ്വത്തുംമുടി റേഞ്ചിലെ വനപാലകരും കോന്നി സ്ട്രൈക്കിംഗ് ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here