പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഇന്‍ഡോറില്‍ അന്തരിച്ചു; സെക്രട്ടറി ഉള്‍പ്പെട്ട സംഘം പോയത് മൂന്ന് ദിന പരിശീലനത്തിന്

തൊടുപുഴ: ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച് പരിശീലനത്തിന് ഇന്‍ഡോറിലേക്ക് പോയ പത്തനംതിട്ട നഗരസഭാ സെക്രട്ടറി മരിച്ച നിലയില്‍. മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കെ.കെ. സജിത് കുമാറി(47)നെ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയിലാണ് കണ്ടത്.
മധ്യപ്രദേശ് ഇന്‍ഡോറിലേക്ക് പോയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള പരിശീലനത്തിനാണ് സംഘം പോയത്.
ഇടുക്കി മൂലമറ്റം അറക്കുളം 13-ാം മൈല്‍ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ മുന്‍സിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും. ഭാര്യ: നിഷ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കള്‍: കൃഷ്ണ സജിത്, അഭിരാം എസ്, സഹോദരന്‍: അജിത് കുമാര്‍ കെ.കെ. (കെ.എസ്.ഇ.ബി. സബ് എന്‍ജിനിയര്‍), സഹോദരി: ഷീന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here