സ്ത്രീകൾ ഉൾപ്പെടുന്ന യാത്രാ സംഘത്തിന് നേരെ പോലീസ് ആക്രമണം; ലാത്തിവീശലിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
February 5, 2025 10:30 AM
പത്തനംതിട്ടയിൽ സ്ത്രീകൾ അടക്കമുള്ള സംഘത്തെ പത്തനംതിട്ട പോലീസ് അകാരണമായി മർദ്ദിച്ചതായി ആരോപണം. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരാണ് പരാതിയുമായെത്തിയത്. അടൂരിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘമെത്തിലാത്തി വീശി മർദിച്ചെന്നാണ് പരാതി. തലയ്ക്ക് അടക്കം പരുക്കേറ്റ യാത്രാ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോന്നി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here