ഗര്‍ഭിണിയായിരിക്കെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍
പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരിക്കെ പനി ബാധിച്ച് മരിച്ച കേസില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി മരിച്ചത്.
പനിയും അണുബാധയുമായിരുന്നു കുട്ടിയുടെ പ്രശ്നം. ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അമിത അളവില്‍ മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ 22നാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ചികിത്സ നടത്തിയത്. ഡോക്ടര്‍മാര്‍ക്ക് മരണത്തില്‍ സംശയം തോന്നിയതോടെയാണ് പോലീസിനെ അറിയിച്ചത്. ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.
പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നുവെന്ന് മനസിലായതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സഹപാഠിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം നീങ്ങിയത്. മറ്റു വിദ്യാര്‍ത്ഥികളും ഇതുമായി ബന്ധപ്പെട്ട് മൊഴി കൊടുത്തിരുന്നു എന്നാണ് സൂചന. സഹപാഠിക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്ന് മനസിലായതോടെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ പോലീസ് ചുമത്തിയത്.
പെണ്‍കുട്ടിയുടെ ഒരു കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരമുണ്ട്. അമിത അളവില്‍ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇതാണ് അണുബാധയ്ക്ക് കാരണമായത്. കുടുംബം ഈ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here