പത്തനംതിട്ട പീഡനം : പിടികൂടാനുളളത് 3 പ്രതികളെ; വിശദമായ വിവരങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി

പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടി കൂട്ട ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 31 കോസുകള്‍. 30 കേസുകള്‍ പത്തനംതിട്ട ജില്ലയിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ് രജിസ്റ്റര്‍ ചെയ്തത്. 59 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളത്. മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയതാണ് ഈ കണക്ക്. 59 പ്രതികളില്‍ 56 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇനി അറസ്റ്റിലാകാനുള്ളവരില്‍ 2 പ്രതികള്‍ വിദേശത്തും ഒരാള്‍ ഒളിവിലുമാണ്. നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പഴുതടച്ചുള്ള അന്വേഷണം തന്നെ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിജീവിതയായ കുട്ടി പഠിക്കുന്ന സ്‌കൂളിലെ കുടുംബശ്രീ മിഷന്റെ സ്‌നേഹിത എന്ന ഹെല്‍പ്പ് ഡെസ്‌കിലാണ് കുട്ടി വര്‍ഷങ്ങളായി നടക്കുന്ന ലൈംഗിക ചൂഷണം വെളിപ്പെടുത്തിയത്. 16 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇത് രണ്ട് വര്‍ഷത്തോളമാണ് നീണ്ടത്.
ആദ്യം കാമുകനാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കാമുകന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. ഇതുകാട്ടി ഭീഷണിപ്പെടുത്തി നിരവധിപേരാണ് കുട്ടിയ പീഡിപ്പിച്ചത്. പൊതുസ്ഥലത്തും പഠിക്കുന്ന സ്‌കൂളിലും വരെ പീഡനം നടന്നു. പലവട്ടം കൂട്ട ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ട്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകന്‍മാരും വെറുതേവിട്ടില്ല. മദ്യപാനിയായ പിതാവിന്റെ ഫോണ്‍ രാത്രിയില്‍ പെണ്‍കുട്ടിയായിരുന്നു ഉപയോഗിച്ചത്. ഇതിലേക്ക് വിളിച്ചാണ് പലരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. പീഡിപ്പിച്ചവരുടെ പേരും ഫോണ്‍ നമ്പരും പെണ്‍കുട്ടി തന്നെ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here