പത്തനംതിട്ടയിലെ പെണ്‍കുട്ടി ഇരയായത് ക്രൂരമായ ലൈംഗിക ചൂഷണത്തിന്; പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു

പത്തനതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടി ഇരയായത് സമാനകളില്ലാത്ത ലൈംഗിക ചൂഷണത്തിന്. അറുപതിലധികം പേര്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്. പതിമൂന്നാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണ്. പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റുളഅളവര്‍ പീഡനം തുടങ്ങിയത്.

പിതാവിന്റെ ഫോണാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ വിളിച്ചാണ് പലരും പെണ്‍കുട്ടിയ ഭാഷണിപ്പെടുത്തി പല സ്ഥലത്തും എത്തിച്ച് പീഡിപ്പിച്ചത്. ഇതില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുമുണ്ട്. ജില്ലയ്ക്ക് പുറത്തുളളവരും പെണ്‍കുട്ടിയ പീഡിപ്പിച്ചിട്ടുണ്ട്. കായിക അധ്യാപകരും പെണ്‍കുട്ടിയെ വെറുതെ വിട്ടില്ല. പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ച് സംഘമായും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

പീഡിപ്പിച്ചവരുടെ പേരുകള്‍ പെണ്‍കുട്ടി തന്നെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 32 പേരുടെ പേരിന് പകരം ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേസില്‍ എട്ടു പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പത്തനംതിട്ട ജില്ലയിലെ ആറോളം സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top