അച്ഛന് മകന്റെ ക്രൂരമര്‍ദനം; ഗുരുതര പരുക്കേറ്റ വൃദ്ധന്‍ ചികിത്സയില്‍

പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ 76കാരൻ സാമുവൽ എന്ന പാപ്പച്ചനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ജോണ്‍സന്‍ അച്ഛനെ മര്‍ദിച്ചത്.
അതിക്രൂരമായ മർദ്ദനമാണ് പാപ്പച്ചന് ഏറ്റത്. മകൻ ജോൺസന്‍റെ വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചൻ താമസിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോൾ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന മകൻ കമ്പ് കൊണ്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ പെരുമ്പെട്ടി പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here