‘പോലീസ് സഞ്ചാരം ഗതികെട്ട കാലത്തിലൂടെ; നിശബ്ദ ചാവേറുകള്‍ക്ക് വെറുപ്പും അവഹേളനവും മാത്രം’; ഗ്രോ വാസുവിന് കൂറ് പ്രഖ്യാപിച്ച ഉമേഷ് വള്ളിക്കുന്നിന് രണ്ടാമതും മെമ്മോ; വിശദീകരണം വിവാദത്തില്‍

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് മെമ്മോ ലഭിച്ച പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും മെമ്മോ. ഗ്രോ വാസു പ്രശ്നത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് രണ്ടാഴ്ചയ്ക്കിടെ വീണ്ടും മെമ്മോ നല്‍കിയത്. 15 വര്‍ഷത്തെ സര്‍വീസിനിടെ ഉമേഷ് രണ്ട് വട്ടം സസ്പെന്‍ഷനും പലവട്ടം മറ്റ് അച്ചടക്ക നടപടികൾക്കും വിധേയനായിട്ടുണ്ട്. രണ്ടാമത് ലഭിച്ച മെമ്മോയ്ക്ക് പത്തനംതിട്ട ഡിവൈഎസ്പിയ്ക്ക് നല്‍കിയ മറുപടി വിവാദമാവുകയാണ്. വിശദീകരണത്തിന്റെ കോപ്പി മാധ്യമ സിന്‍ഡിക്കറ്റിന് ലഭിച്ചു.

.മെമ്മോയ്ക്ക് ഉമേഷ്‌ നല്‍കിയ വിശദീകരണം ഇങ്ങനെ: കേരളത്തിലെ പോലീസുകാർ ചരിത്രത്തിലെ ഏറ്റവും ഗതികെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ബ്രിട്ടീഷുകാരുടെ അടിമപ്പടയായിരുന്ന കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത തരം ഉത്തരവുകൾ കൊണ്ട് താഴേക്കിടയിലുള്ള പോലീസുകാരുടെ ജീവിതത്തെ ഉന്നതർ ചവിട്ടിത്തേക്കുമ്പോഴും നിശബ്ദ ചാവേറുകളായി പൊതുസമൂഹത്തിന്റെ വെറുപ്പും അവഹേളനവും ഏറ്റുവാങ്ങിക്കൊണ്ട് ജോലിചെയ്യാൻ വിധിക്കപ്പെട്ടവരാണ് പോലീസുകാർ. ഉന്നതങ്ങളിൽ കെട്ടിയിറക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ കൽപ്പനകൾ അനുസരിച്ചതിന്റെ പേരിൽ പോലീസ് സേനാംഗങ്ങൾ മൊത്തത്തിൽ വെറുക്കപ്പെട്ടവരാകുന്നു.

മറുവശത്ത് ആഭാസവും മാടമ്പിത്തരവും കൈമുതലായുള്ള ചില ഉദ്യോഗസ്ഥർ മദ്യലഹരിയിൽ വഴിയിൽ കിടന്ന് നാട്ടുകാരുടെ തല്ലുകൊണ്ട് ചോരയൊലിപ്പിച്ച് സസ്പെൻഷൻ വാങ്ങിയും പിന്നെ ആശാന്മാരെ പലവിധത്തിൽ തൃപ്തിപ്പെടുത്തി തിരികെക്കേറി മണ്ണ് മണൽ മാഫിയകളുടെ തലതൊട്ടപ്പന്മാരായി വാഴുന്നത് പോലുള്ള നാണം കെട്ട സമ്പ്രദായങ്ങള്‍ അന്തസ്സുള്ള പോലീസുകാരെ നിസ്സഹായരാക്കുന്നു. ഇത്തരം അപമാനങ്ങൾക്കെതിരെ ചെറുതായൊന്ന് പ്രതികരിച്ചാൽ പോലും അച്ചടക്ക നടപടികളുടെ മുൾവലയിൽ കുടുക്കി പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതാണ് സേനയിലെ പതിവ്. എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് ഉമേഷിന്റെ മറുപടി.

കുറ്റാരോപിതന് ആരോപണം സംബന്ധിച്ച് സ്വന്തം ഭാഗം വിശദമാക്കാനുള്ള അവസരമാണ് മെമ്മോ മറുപടി. മേലുദ്യോഗസ്ഥന് മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാവുന്നതാണ് എന്നുള്ള വിവരം അങ്ങയുടെ അറിവില്ലായ്മയിലേക്ക് ബോധിപ്പിച്ചു’ എന്ന് തുടങ്ങി അതിരൂക്ഷ പരാമര്‍ശങ്ങളാണ് മറുപടിയില്‍ ഉള്ളത്.

ഉമേഷിന്റെ വിശദീകരണം പൂര്‍ണ്ണരൂപത്തില്‍

ബഹുമാനപ്പെട്ട പത്തനംതിട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. എസ്. നന്ദകുമാർ അവർകൾ gmosa, mmid. 26/MEMO/PSD/2023 DTD 30-09-23 049 como aos പോലീസ് സ്റ്റേഷൻ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ 3842 ഉമേഷ് വിനയപൂർവ്വം ബോധിപ്പിക്കുന്ന വിശദീകരണം.

അങ്ങയുടെ മെമ്മോയുടെ ഒരു ഫോട്ടോകോപ്പി ഇന്നലെ 19.10 മണിക്ക് ആദരപൂർവ്വം കൈപ്പറ്റിയിട്ടുള്ളതാണ്. ആയതിനുള്ള വിശദീകരണം താഴെ ബോധിപ്പിച്ചു കൊള്ളുന്നു.

കേരളത്തിലെ പോലീസുകാർ ചരിത്രത്തിലെ ഏറ്റവും ഗതികെട്ട കാലത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ അടിമപ്പടയായിരുന്ന കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത തരം ഉത്തരവുകൾ കൊണ്ട് താഴേക്കിടയിലുള്ള പോലീസുകാരുടെ ജീവിതത്തെ ഉന്നതർ ചവിട്ടിത്തേക്കുമ്പോഴും നിശബ്ദചാവേറുകളായി പൊതുസമൂഹത്തിന്റെ വെറുപ്പും അവഹേളനവും ഏറ്റുവാങ്ങിക്കൊണ്ട് ജോലിചെയ്യാൻ വിധിക്കപ്പെട്ടവരാണ് പോലീസുകാർ ഉന്നതങ്ങളിൽ കെട്ടിയിറക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ കൽപ്പനകൾ അനുസരിച്ചതിന്റെ പേരിൽ പോലീസ് സേനാംഗങ്ങൾ മൊത്തത്തിൽ വെറുക്കപ്പെട്ടവരാകുന്നു. മറുവശത്ത് ആഭാസവും മാടമ്പിത്തരവും കൈമുതലായുള്ള ചില ഉദ്യോഗസ്ഥർ മദ്യലഹരിയിൽ വഴിയിൽ കിടന്നും നാട്ടുകാരുടെ തല്ലുകൊണ്ട് ചോരയൊലിപ്പിച്ച് സസ്പെൻഷൻ വാങ്ങിയും പിന്നെ ആശാന്മാരെ പലവിധത്തിൽ തൃപ്തിപ്പെടുത്തി തിരികെക്കേറി മണ്ണ് മണൽ മാഫിയകളുടെ തല തൊട്ടപ്പന്മാരായി വാഴുന്നത് പോലുള്ള നാണം കെട്ട സമ്പ്രദായങ്ങളും അന്തസ്സുള്ള പോലീസുകാരെ നിസ്സഹായരാക്കുന്നു . ഇത്തരം അപമാനങ്ങൾക്കെതിരെ ചെറുതായൊന്ന് പ്രതികരിച്ചാൽ പോലും അച്ചടക്ക നടപടികളുടെ മുൾവലയിൽ കുടുക്കി പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതാണ് സേനയിലെ പതിവ്. അത്തരത്തിൽ നിസ്സഹായരായിപ്പോയ പോലീസ് സേനയിലെ അംഗങ്ങളെ സംബന്ധിച്ച് എന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ പ്രതിരോധങ്ങൾ സന്തോഷമോ അഭിമാനമോ സമാനഹൃദയരുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായി അങ്ങയുടെ 25/MEMO(PSD/2023 നമ്പർ മെമ്മോയ്ക്കുള്ള എന്റെ മറുപടി ഷെയർ ചെയ്ത് പോകുന്നത് തികച്ചും സ്വാഭാവികം മാത്രം. ആറന്മുള പോലൊരു തിരക്കേറിയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഞാൻ എന്റെ വിലപിടിച്ച സമയം ചെലവഴിച്ച് എഴുതുന്ന മറുപടികൾ, കൂടുതൽ മനുഷ്യർ വായിക്കുന്നതിലും അംഗീകരിക്കുന്നതിലും എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ അങ്ങേയ്ക്ക് ഉചിതമായി തോന്നുന്ന നടപടി സ്വീകരിക്കാവുന്നതാണെന്ന് വിനയപൂർവ്വം ബോധിപ്പിച്ചുകൊള്ളുന്നു.

25(MEMDPSD/2023 നമ്പർ മെമ്മോയ്ക്ക് തൃപ്തികരമായ മറുപടി നൽകുന്നതിന് പകരം എന്റെ പ്രവൃത്തിയെ ന്യായീകരിച്ച് മറുപടി നൽകി എന്നാണ് രണ്ടാമത്തെ കുറ്റാരോപണം .

കുറ്റാരോപിതന് ആരോപണം സംബന്ധിച്ച് സ്വന്തം ഭാഗം വിശദമാക്കാനുള്ള അവസരമാണ് മെമ്മോ മറുപടി. മേലുദ്യോഗസ്ഥന് ടി മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാവുന്നതാണ് എന്നുള്ള വിവരം അങ്ങേയുടെ അറിവില്ലായ്മയിലേക്ക് ബോധിപ്പിച്ചു.

ഇപ്രകാരം അങ്ങയുടെ മെമ്മോയ്ക്കുള്ള വിശദീകരണം ബോധിപ്പിച്ചു കൊണ്ട് രണ്ടു കാര്യങ്ങൾ

1) അങ്ങ് എനിക്ക് തന്നിട്ടുള്ള രണ്ട് മെമ്മോകളുടെയും തെളിച്ചം കുറവുള്ള ഫോട്ടോകോപ്പി മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. നിയമാനുസൃതം ഒറിജിനൽ മെമ്മോയോ (APS കോപ്പിയോ ഉചിതമാർഗേണ തരാനുള്ള ധൈര്യവും അന്തസ്സും കാണിക്കണം എന്ന് അപേക്ഷിക്കുന്നു.

2)അങ്ങയുടെ മെമ്മോയ്ക്ക് മറുപടി നൽകുന്നതിന് 24 മണിക്കൂർ സമയമാണ് അങ്ങ് അനുവദിച്ചിട്ടുള്ളത്. അടിയന്തിര പ്രാധാന്യമുള്ള സംഗതി അല്ലാതിരിക്കെ, മിനിമം 48 മണിക്കൂറെങ്കിലും സമയം അനുവദിക്കുക എന്ന സാമാന്യമര്യാദ അടുത്ത മെമ്മോ തരുമ്പോൾ അങ്ങ് കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
വിശ്വസ്തതയോടെ

SCPO(G) 3842,

ആറന്മുള പോലീസ് സ്റ്റേഷൻ,

03-10-2023

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top