ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ദമ്പതികള്‍ മദ്യപിച്ചുണ്ടായ തര്‍ക്കം കൊലയ്ക്ക് കാരണം; പ്രതി അറസ്റ്റില്‍
April 15, 2024 10:04 AM
പത്തനംതിട്ട: അട്ടത്തോട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് ആദിവാസി കോളനിയിലെ രത്നാകരൻ (58) ആണ് മരിച്ചത്. രത്നാകരന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ശാന്ത രത്നാകരന്റെ തലയിൽ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിനുശേഷം രത്നാകരനെ നിലയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here