‘നീയെന്തിനാ പഠിക്കണേന്ന്’… കേരള എൻജിനീയറിങ് പരീക്ഷയിൽ ദയനീയ തോൽവി; ഒരു കോളജിൽ സമ്പൂർണ്ണ പരാജയം

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ മണ്ണുണ്ണികളെ പടച്ചു വിടുന്നതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗമെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ.രാജൻ ഗുരുക്കളുടെ പ്രവചനം അച്ചട്ടായി. ഇക്കഴിഞ്ഞ ദിവസം എൻജിനീയറിങ് പരീക്ഷാഫലം പുറത്തു വന്നിരുന്നു. അങ്ങേയറ്റം നിരാശാജനകമായ അവസ്ഥയിലാണ് നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗമെന്ന് വിളിച്ചറിയിക്കുന്ന റിസൾട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ കീഴിൽ 128 എൻജിനീയറിങ് കോളജുകളാണുള്ളത്. ഇവയിൽ 22 ശതമാനം കോളജുകളിൽ 75 ശതമാനത്തിലേറെ കുട്ടികൾ പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 26 ശതമാനം കോളജുകളിലെ വിജയശതമാനം 25 ശതമാനത്തിൽ താഴെയാണ്. ആറ് കോളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെ. ഒരു കോളജിൽ സർവരും മാന്യമായി തോറ്റു. 100 ശതമാനം തോൽവി. സർക്കാർ എൻജിനീയറിങ് കോളജുകൾ മികച്ച നിലവാരം പുലർത്തുകയും മികച്ച വിജയം നേടിയതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

36 എൻജിനീയറിങ് ബ്രാഞ്ചുകളിലായി 30923 വിദ്യാർത്ഥികളാണ് 2020-21 അക്കാദമിക് വർഷത്തിൽ ബിടെക് പ്രവേശനം നേടിയത്. ഇതിൽ 1039 വിദ്യാർത്ഥികൾ പഠിത്തം നിർത്തിപ്പോയി. 128 കോളജുകളിലായി പരീക്ഷ എഴുതിയ 27000 വിദ്യാർത്ഥികളിൽ 14,319 പേർ വിജയിച്ചു. പരീക്ഷ എഴുതിയ 10229 പെൺകുട്ടികളിൽ 6921 പേർ വിജയിച്ചു. 16771 ആൺകുട്ടികളിൽ 7398 പേർ വിജയിച്ചിട്ടുണ്ട്. സർവകലാശാലയുടെ മൊത്തം വിജയശതമാനം 53.03 ശതമാനമാണ്. 15 കോളജുകൾക്ക് 70 ശതമാനത്തിന് മുകളിലും രണ്ട് കോളജുകൾക്ക് 80 ശതമാനത്തിന് മുകളിലും വിജയമുണ്ട്.

ഒരുഘട്ടത്തിൽ 55,000 ബിടെക് സീറ്റുകൾവരെ സംസ്ഥാനത്ത് ലഭ്യമായിരുന്നെങ്കിൽ 2017-21 കാലയളവിൽ ഇതിൽ 11,000 സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ശരാശരി 22,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 2018-22 ബാച്ച് ഫലം വന്നപ്പോൾ മൂന്നിലൊന്നു കോളജുകൾക്കു മാത്രമേ 50% വിജയമെങ്കിലും നേടാനായുള്ളൂ. ഒരുഘട്ടത്തിൽ 55,000 ബിടെക് സീറ്റുകൾവരെ ലഭ്യമായിരുന്നെങ്കിൽ 2017-21 കാലയളവിൽ ഇതിൽ 11,000 സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ശരാശരി 22,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 2018-22 ബാച്ച് ഫലം വന്നപ്പോൾ മൂന്നിലൊന്നു കോളജുകൾക്കു മാത്രമേ 50% വിജയമെങ്കിലും നേടാനായുള്ളൂ. ഇതൊരു അക്കാദമിക പ്രശ്നം മാത്രമല്ല, സാമൂഹികപ്രശ്നം കൂടിയാണ്. പഠിച്ചിറങ്ങുന്നവരിൽ വലിയൊരു പങ്കും ജോലി ചെയ്യുന്നത് മറ്റ് മേഖലകളിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top