ചികിത്സ കിട്ടാതെ രോഗി മരിച്ചു എന്ന് ആക്ഷേപം; മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍പില്‍ ബന്ധുക്കളുടെ പ്രതിഷേധം

ചികിത്സ കിട്ടാതെ രോഗി മരിച്ചു എന്ന് ആരോപിച്ച് മൃതദേഹവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍പില്‍ ബന്ധുക്കളുടെ പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തിയതോടെ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ഇതോടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഈ മാസം നാലിന് ആണ് രജനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിച്ചത്. അന്ന് മരുന്ന് വാങ്ങി മടങ്ങി.

വീണ്ടും കാലിനു വേദനയുമായി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. അതിനുശേഷം ന്യൂറോ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ന്യൂറോയിലേക്ക് മാറ്റുന്നതില്‍ കാലം താമസം വന്നു. ആവശ്യമായ ചികിത്സ ലഭിച്ചതുമില്ല. ഇതാണ് ബന്ധുക്കള്‍ ആക്ഷേപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top