വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി രോഗികള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും പണിമുടക്കി ലിഫ്റ്റ്. ഒരു മണിക്കൂറായി ലിഫ്റ്റില്‍ കുടുങ്ങിയ രോഗികളെ പുറത്തിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രോഗികളും ബന്ധുക്കളും ലിഫ്റ്റ് ഓപ്പറേറ്ററുമടക്കം ആറുപേരാണ് കുടുങ്ങിയിരിക്കുന്നത്. ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് ഇവരെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത്.

മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് തകരാറിലാകുന്നത് സ്ഥിരം സംഭവമാണ്. ഒരു മാസത്തിനിടെ ഇത് മൂന്നാം സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുമല സ്വദേശിയും സിപിഐ നേതാവുമായ രവീന്ദ്രന്‍ നായര്‍ രണ്ട് ദിവസമാണ് ലിഫ്റ്റില്‍ കുടുങ്ങി കിടന്നത്. ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സക്ക് എത്തിയ രവീന്ദ്രന്‍ നായര്‍ മുകളിലത്തെ നിലയിലേക്ക് പോകാനാണ് ലിഫ്റ്റില്‍ കയറിയത്. മുകളിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് കേടായി കുടുങ്ങുകയായിരുന്നു. ആരും തിരിഞ്ഞ് നോക്കാതെ വന്നതോടെ രണ്ട് ദിവസമാണ് ഇയാള്‍ ഉള്ളിൽ കിടക്കേണ്ടിവന്നത്.

ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം വനിതാ ഡോക്ടറും രോഗിയും ബന്ധവും 20 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവവും ഉണ്ടായി. മെഡിക്കല്‍ കോളേജിലെ ലിഫ്റ്റുകളുടെ കാലപഴക്കമാണ് നിരന്തരം അപകടത്തിന് കാരണം എന്നാണ് ആരോപണം ഉയരുന്നത്. 20 വര്‍ഷം വരെ പഴക്കമുളള ലിഫ്റ്റുകളാണ് ഇത്രയും രോഗികള്‍ ചികിത്സക്ക് എത്തുന്ന തലസ്ഥാനത്തെ പ്രധാന ആശുപത്രിയില്‍ ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top