പരസ്യം ഒഴിവാക്കാൻ പണം; പ്രൈംവീഡിയോ സ്ട്രീമിംഗിൽ 2024 മുതൽ പരസ്യം; ആമസോൺ നടപ്പാക്കുന്ന മാറ്റത്തെപ്പറ്റി അറിയേണ്ടതെല്ലാം

പ്രൈംവീഡിയോ സ്ട്രീം സേവനങ്ങളിൽ അടുത്തവർഷം മുതൽ യുട്യൂബ് മാതൃകയില്‍ പരസ്യങ്ങൾ കാണിക്കാൻ ആമസോൺ. ബിസിനസ് എതിരാളികളായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ് ഉൾപ്പടെയുള്ള എതിരാളികൾ യുട്യൂബിന് സമാനമായ രീതിയില്‍ പരസ്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രൈം വീഡിയോയുടെ പുതിയ നീക്കം. ടിവിയിലും മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഉള്ളതിനേക്കാൾ കുറച്ച് പരസ്യങ്ങൾ മാത്രമേ പ്രൈമിൽ ഉണ്ടാവുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അതേസമയം, പണമടച്ചാൽ പരസ്യം ഒഴിവാക്കാനുള്ള സംവിധാനവും കമ്പനി ഏർപ്പെടുത്തും. ടിവി ഷോകളും സിനിമകളും നിർമിക്കുന്നതിന് വേണ്ടി കൂടുതൽ പണം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരം വരാൻ പോകുന്നത്. യുകെ, യുഎസ്, കാനഡ, ജർമ്മനിഎന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് 2024 മുതൽ തൊട്ട് പ്രൈം വീഡിയോയിൽ പരസ്യങ്ങളും കാണാം.

യുഎസിൽ 2.99 ഡോളർ (247.99 രൂപ)പ്രതിമാസ നിരക്ക് നൽകിയാൽ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഒഴിവാക്കാൻ സാധിക്കും. എന്നാൽ മറ്റ് രാജ്യങ്ങളിലെ നിരക്കുകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.2024 അവസാനത്തോടെ ഫ്രാൻസ്, ഇറ്റലി, സ്പെയ്ൻ, മെക്സികോ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രൈം വീഡിയോ സ്ട്രീമിംഗിനലും പരസ്യങ്ങൾ കാണിച്ച്‌ തുടങ്ങാനാണ് കമ്പനിയുടെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top