വിവാഹം കഴിഞ്ഞ് വെറും നാല് നാള്‍; കാമുകനായി ഭർത്താവിനെ തീർത്ത് നവവധു

കാമുകന് ഒപ്പം ജീവിക്കാന്‍ വേണ്ടി നവവധു ഭര്‍ത്താവിനെ കൊന്നു. ഗുജറാത്ത് ഗാന്ധി നഗറില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. വിവാഹം കഴിഞ്ഞ് വെറും നാലുനാള്‍ കഴിഞ്ഞാണ് ഈ അരുംകൊല. അഹമ്മദാബാദ് സ്വദേശിയായ പായലും കാമുകന്‍ കല്‍പേഷും സുഹൃത്തുക്കളുമാണ് പിടിയിലായത്.

കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗാന്ധിനഗറിലുള്ള ഭവിക്കിനെയാണ് പായല്‍ വിവാഹം കഴിച്ചത്. ശനിയാഴ്ച പായലിനെ വിളിക്കാന്‍ ഭവിക്ക് വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഭവിക്കിനെ കുറിച്ച് വിവരം ലഭിച്ചില്ല. പായലിന്റെ പിതാവാണ് ഭവിക്കിന്റെ പിതാവിനെ വിളിച്ച് മകന്‍ ഇവിടെ എത്തിയില്ലെന്ന് അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭവിക്കിനെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്.

എസ് യുവിയില്‍ എത്തിയ ഒരു സംഘം ഭവിക്കിന്റെ ബൈക്കിന്റെ പിറകില്‍ ഇടിക്കുകയും അവനെ കാറില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തതായി ദൃക്സാക്ഷികളാണ് മൊഴി നല്‍കിയത്. പരാതി നല്കിയപ്പോള്‍ പോലീസ് അന്വേഷണം പായലിലേക്ക് തിരിച്ചു. ചോദ്യം ചെയ്യലില്‍ അവള്‍ കുറ്റം സമ്മതിച്ചു. പായല്‍ ഭവിക്കിനെ വിളിച്ചു. ലൊക്കേഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ലൊക്കേഷന്‍ നല്‍കിയപ്പോള്‍ അത് കല്‍പേഷിന് ഷെയര്‍ ചെയ്തു. ഇതോടെയാണ് ഭവിക്കിനെ ഇവര്‍ കണ്ടെത്തിയതും കൊന്നതും.

പായൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് മൂന്ന് പ്രതികളെയും പിടികൂടി. ഭവിക്കിനെ തട്ടിക്കൊണ്ടുപോയി എസ്‌യുവിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നും മൃതദേഹം അടുത്തുള്ള നർമ്മദ കനാലിൽ തള്ളിയെന്നും പ്രതികള്‍ പറഞ്ഞു. താൻ കൽപേഷുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ മാതാപിതാക്കൾ നിര്‍ബന്ധപൂര്‍വ്വം തന്നെ ഭവിക്കിനെ കൊണ്ട് വിവാഹം കഴിച്ചുവെന്നും അതാണ്‌ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നുമാണ് പായല്‍ പോലീസിനോട് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top