തിക്കോടി ബീച്ചില്‍ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു; ഒരാള്‍ ചികിത്സയില്‍
January 26, 2025 6:05 PM
കോഴിക്കോട് പയ്യോളിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. തിക്കൊടി ബീച്ചിലാണ് ദാരുണസംഭവം. ബീച്ച് കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
അഞ്ച് പേരില്‍ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് 22 പേര്‍ അടങ്ങുന്ന സംഘം തിക്കോടിയില്‍ എത്തിയത്.
ഉച്ചയ്ക്ക് ആണ് ഇവര്‍ ബീച്ചില്‍ എത്തിയത്. വൈകീട്ടാണ് കടലില്‍ ഇറങ്ങിയത്. ശക്തമായ തിരയിലാണ് ഇവര്‍ അകപ്പെട്ടത്. മൃതദേഹങ്ങള്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here