നഴ്സിംഗ് ഓഫീസറുടെ നിയമനത്തില്‍ പുനപരിശോധന ഹര്‍ജി; സര്‍ക്കാര്‍ നടപടി കോടതി വിധിയെ വെല്ലുവിളിക്കുന്നതെന്ന് ആസഫലി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിതയുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. അനിതക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ പുനര്‍നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ദീർഘകാലമായി കോഴിക്കോടിന് പുറത്തുള്ള ഇവര്‍ക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നാണ് പുനപരിശോധന ഹർജിയില്‍ പറയുന്നത്.

മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതി പീഡനത്തിനിരയായപ്പോള്‍ അതിജീവിതക്ക് ഒപ്പം നിന്നതാണ് അനിത. അതിന്റെ പേരിലാണ് ഇവര്‍ക്ക് സ്ഥലം മാറ്റം വന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് തന്നെ പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുമുണ്ട്. പിന്നെ എന്തിനാണ് പുനപരിശോധന ഹര്‍ജി നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ പോസ്റ്റിംഗ് നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. പുനപരിശോധന ഹര്‍ജിയിലൂടെ ഈ വിധിയെ ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹര്‍ജി നല്‍കേണ്ട ഒരു സാഹചര്യവും നിലവിലില്ല -മുന്‍ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസഫലി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “അതിജീവിതയുടെ പരിരക്ഷക്ക് നിന്നതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടി വന്നത്. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യമാണ് നടന്നത്.” – ആസഫലിചൂണ്ടിക്കാട്ടി.

നിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് അനിത നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തിങ്കാഴ്ച പരിഗണിക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചാകും സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയും പരിഗണിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top