ചിരിച്ചു മാത്രം കണ്ടിട്ടുള്ള, ഒന്നിലും പരാതി പറയാത്ത മികച്ച ഉദ്യോഗസ്ഥന്‍; നവീന്‍ ബാബുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് പിബി നൂഹ്

എഡിഎം നവീന്‍ ബാബുവിനെ കുറിച്ച് വൈകാരികമായ പ്രതികരണവുമായി പിബി നൂഹ് ഐഎഎസ്. ദീര്‍ഘകാലം പത്തനംതിട്ട കളക്ടറായിരുന്ന പിബി നൂഹ് സഹപ്രവര്‍കത്തകനായ നവീന്റെ ഓരോ പ്രവര്‍ത്തനവും എടുത്തു പറഞ്ഞാണ് ഓര്‍മ്മക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 2018 ലെ പ്രളയവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും, കോവിഡുമെല്ലാം പ്രതിസന്ധിയായ കാലത്ത് പിടിച്ചു നിന്നത് നവീനെ പോലെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണ കൊണ്ടാണെന്നാണ് നൂഹ് പറയുന്നത്.
ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെടുകയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഉദ്യാഗസ്ഥനായിരുന്നു നവീന്‍. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഒരു പരാതി പോലും കേള്‍പ്പിക്കാത്ത ഉദ്യോഗസ്ഥന്‍. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തില്‍ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് നവീന്‍ അര്‍ഹിച്ചിരുന്നു എന്നും നൂഹ് പറയുന്നു.
പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരും നവീന്റെ മികവിനെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പിട്ടിരുന്നു. ഇത്തരത്തില്‍ 36 വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനാണ് സിപിഎം ജനപ്രതിനിധിയായ പിപി ദിവ്യയുടെ വീണ്ടുവിചാരമില്ലാത്ത അപമാനിക്കലില്‍ ജീവനൊടുക്കിയത്.
സംസ്ഥാനം ഭരിക്കുന്ന സിപിഎം തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരു സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലും വൈകാരികമായി പ്രതികരിച്ച് രംഗത്ത് എത്തുന്നത് അപൂര്‍വ്വമാണ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത എതിര്‍പ്പ് വ്യക്തമാക്കുന്നതാണ് ഈ പ്രതികരണങ്ങള്‍

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here