പി സി ജോർജ് ജയിലിൽ പോകില്ല; ആശുപത്രിയിൽ കിടന്ന് ജാമ്യത്തിന് ശ്രമിക്കും

ജയിലിലേക്ക് അയക്കാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തതിന് പിന്നാലെ പി സി ജോർജിന് ആരോഗ്യപ്രശ്നം. ഇസിജിയിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് വൈദ്യസഹായം നൽകാൻ മജിസ്ട്രേറ്റ് തന്നെയാണ് നിർദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാലാ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇസിജി പ്രശ്നം കണ്ടെത്തിയത്.

മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ അറസ്റ്റിനായി പോലീസ് തിരച്ചിൽ തുടരുമ്പോൾ രാവിലെ കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ ഉച്ചയോടെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുത്തു. ഇതിനിടെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും വൈകിട്ടോടെ അത് തള്ളിക്കൊണ്ട് രണ്ടാഴ്ചത്തേക്ക് റിമാൻ്റിൽ അയക്കാൻ ഈരാറ്റുപേട്ട മഡജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

മെഡിക്കൽ കോളജിൽ കാർഡിയോളജി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ പോലീസ് നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്. ആരോഗ്യം പ്രശ്നമില്ലെന്നും വിട്ടയക്കാമെന്നും ഡോക്ടർമാർ കൃത്യമായി അറിയിച്ചാലല്ലാതെ ജയിലിലയക്കാൻ പോലീസ് നിർബന്ധിക്കില്ല. 72കാരനായ പ്രതിയുടെ പ്രായമാണ് പ്രധാന കാരണം.

നാളെ തന്നെ ജോർജിനായി അടുത്ത ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൻ്റെ വിവരങ്ങൾ ഇന്നത്തെ ചോദ്യം ചെയ്യലിൽ പോലീസ്ശേഖരിച്ചിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പിൻ്റെയോ മറ്റോ ആവശ്യമില്ലാത്ത കേസായതിനാൽ പോലീസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. അങ്ങനെ വന്നാൽ വൈകാതെ ജാമ്യം ലഭിക്കാനും വഴി തെളിഞ്ഞേക്കാം. കോടതിയിൽ പോലീസ് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചാകും ജാമ്യത്തിൻ്റെ സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top