പിസി ജോര്‍ജിനെ പൊക്കാന്‍ പിണറായി പോലീസ്; രണ്ടുമണിക്ക് ഹാജരാകാന്‍ വീട്ടിലെത്തി നോട്ടീസ്; അപകടം മുന്നില്‍ കണ്ട് മുങ്ങി പൂഞ്ഞാര്‍ പുലി

മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ബിജെപി നേതാവ് പിസി ജോര്‍ജിനെ അറസ്റ്ര് ചെയ്യാന്‍ നീക്കം തുടങ്ങി കേരള പോലീസ്. ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തെ ഉറപ്പിച്ച് പിസി ജോര്‍ജ് മുങ്ങിയെന്നാണ് വിവരം.
ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ജോര്‍ജ് പെട്ടിരിക്കുന്നത്. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം ജനപ്രതിനിധിയായിരുന്ന ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന കടുത്ത പരാമര്‍ശത്തോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
തിങ്കളാഴ്ച മാത്രമേ ജോര്‍ജിന് ഇനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളൂ. അത് മുന്നില്‍ കണ്ട തന്നെയാണ് പിസി ജോര്‍ജ് ഒളിവില്‍ പോയതെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here